Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : All Party Meet

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി: സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ലു​ള്ള യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് പാ​ർ​ല​മെ​ന്‍റ് ഹൗ​സി​ലാ​ണ് യോ​ഗം ചേ​രു​ന്ന​ത്. മേ​ഖ​ല​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ളെ​ക്കു​റി​ച്ചും ഇ​ന്ത്യ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​ണ് യോ​ഗ​ത്തി​ന്‍റെ ല​ക്ഷ്യം.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ പ​ശ്ചി​മേ​ഷ്യ​യി​ലെ നി​ല​വി​ലെ സൈ​നി​ക സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​ന്ത്യ​യു​ടെ ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളെ​ക്കു​റി​ച്ചും വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​കും. യു​ദ്ധ​മേ​ഖ​ല​യി​ൽ ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ​യും അ​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.‌

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ സം​ഘ​ർ​ഷം മൂ​ലം ആ​ഗോ​ള എ​ണ്ണ വി​ത​ര​ണ​ത്തി​ലു​ണ്ടാ​യ ത​ട​സ​വും അ​ത് ഇ​ന്ത്യ​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലു​ണ്ടാ​ക്കാ​ൻ ഇ​ട​യു​ള്ള ആ​ഘാ​ത​ങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

 

Latest News

Corehub Up